പുറക്കാട് പഴയങ്ങായങ്ങാടിയില്‍ കടല്‍ക്ഷോഭത്തെതുടര്‍ന്ന് തകര്‍ന്നു വീഴാറായ വീട്
അമ്പലപ്പുഴ: പുറക്കാട് കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കടലാക്രമണത്തില്‍ രണ്ടു വീടുകള്‍കൂടി തകര്‍ന്നു. പതിനെട്ടാം വാര്‍ഡ് അയ്യന്‍ കോയിക്കല്‍ ക്ഷേത്രത്തിനു പടിഞ്ഞാറ് പുതുവല്‍ റജി കുമാര്‍, ശശികല എന്നിവരുടെ വീടുകളാണ് കഴിഞ്ഞ രാത്രി തകര്‍ന്നത്.
സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകളാണ് തകര്‍ന്നത്. സമീപത്തെ മുപ്പതോളം വീടുകള്‍ ഏതു നിമിഷവും തകരാവുന്ന നിലയിലാണ്. നിരവധി തെങ്ങുകളും കട പുഴകി. പുലിമുട്ടുകള്‍ക്കിടയില്‍ കടല്‍ഭിത്തിയില്ലാത്ത ഭാഗത്ത് തിരമാലകള്‍ ഇരച്ചുകയറുകയാണ്. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പലരും എല്ലാ മുപേക്ഷിച്ച് ബന്ധുവീടുകളില്‍ അഭയം തേടി.
കഴിഞ്ഞ ദിവസം പതിനേഴാം വാര്‍ഡില്‍ തെക്കേയറ്റത്തു വീട്ടില്‍ സുധാകരന്റെ വീട് പൂര്‍ണമായും കടലെടുത്തിരുന്നു.
















