ചേറ്റുവ: പടന്നയില്‍ ഉപ്പുവെള്ളം കയറാതിരിക്കുന്നതിന് ലക്ഷങ്ങള്‍ ചെലവഴിച്ച് മൂന്ന് ചീപ്പുകള്‍ ഉണ്ടാക്കിയെങ്കിലും ഫലപ്രദമാവുന്നില്ലെന്ന് പരാതി.
കരാറുകാരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു. പലക പൊഴിഞ്ഞുപോകുന്നതിനാല്‍ ഉപ്പുവെള്ളം വീണ്ടും കയറുന്നത് പതിവായിരിക്കുന്നു. ചീപ്പിന്റെ ഇടപ്പലകകളിട്ട് മണലിടുന്നതിനുള്ള കാലതാമസം വന്നതാണ് ഉപ്പുവെള്ളം കയറുന്നതിന് കാരണം. ഇതിനെത്തുടര്‍ന്ന് സമീപത്തുള്ള കുളങ്ങളിലും തോടുകളിലും കിണറുകളിലും വെള്ളത്തില്‍ ഉപ്പുരസം അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: