ആലപ്പുഴ: സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പരിഗണന അര്‍ഹിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്നവരെ ശുശ്രൂഷകര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ആശ്വാസകിരണം സാമ്പത്തിക പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷകര്‍തൃ സംഘടനാ ആലപ്പുഴ ജില്ലാ പരിവാറിന്റെ നേതൃത്വത്തില്‍ 23ന് രാവിലെ 11ന് കളക്‌ടേറ്റ് പടിക്കല്‍ കൂട്ടധര്‍ണ്ണ നടത്തും. ദേശീയ കമ്മറ്റിയംഗം പി.ബി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. കളത്തില്‍ വിജയന്‍, പുന്നപ്ര രവീന്ദ്രന്‍, സ്വപ്ന തുടങ്ങിയവര്‍ സംസാരിക്കുമെന്ന് സംസ്ഥാന കോഡിനേറ്റര്‍ ടി.ടി. രാജപ്പന്‍, ജില്ലാ പ്രസിഡന്റ് കെ. മുജീബ്, സെക്രട്ടറി ശോഭനാ കിഷോര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















