കല്‍പ്പറ്റ : രാജ്യമൊട്ടാകെ കള്ളപ്പണക്കാര്‍ക്കും മാഫിയക്കാര്‍ക്കു മെതിരെ ഒറ്റക്കെട്ടായി കൈകോര്‍ക്കുമ്പോള്‍, കാര്‍ഷക ജില്ലയായ വയനാടുകാര്‍ക്ക് ഇരുട്ടടി നല്‍കുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. 48 മണിക്കൂര്‍ ഭാരത്ബന്ദ് നടത്തി ജനജീവിതം സ്തംഭിപ്പിച്ചപ്പോഴും, പാവപ്പെട്ടവന്റെ കഞ്ഞികുടിമുട്ടിച്ച റേഷന്‍ വിഷയം വന്നപ്പോഴും പ്രതികരിക്കാത്ത സംഘടന, നോട്ട് വിവാദം ഉയര്‍ത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഹര്‍ത്താല്‍ നടത്തുന്നത്. നൂറിന്റെയും അന്‍പതിന്റെയും അടക്കമുള്ള നോട്ടുകള്‍ പൂഴ്‌ത്തിവെക്കുന്നതാരാണെന്ന് ജനങ്ങള്‍ക്കറിയാം – കേന്ദ്ര ഗവണ്‍മെന്റിനെതിരെ ജനരോഷമുയര്‍ത്തി രാഷ്‌ട്രീയ ലാഭാമുണ്ടാക്കാനുള്ള ശ്രമം ജനങ്ങള്‍ തള്ളിക്കളയുമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ പി.ജി ആനന്ദകുമാര്‍ , കെ.മോഹന്‍ദാസ്, കെ.ശ്രീനിവാസന്‍, കെ. പി.മധു, വി.നാരായണന്‍, പി. കെ.കേശവനുണ്ണി, പത്മനാഭന്‍, കെ.എം.പൊന്നു, രജിത അശോകന്‍, ഗോപാലക്യഷ്ണന്‍, ലക്ഷ്മി ആനേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















