കരുവാരക്കുണ്ട്: ജനവാസ കേന്ദ്രത്തില്‍ കുട്ടികൊമ്പന് ചെരിഞ്ഞ നിലയില്‍. പിലാക്കല്‍ ചോലയില്‍ പാറോങ്കോട്ടില് ബാബുവിന്റെ കൃഷിയിടത്തിലാണ് കുട്ടി കൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം കാട്ടാന ആനകുട്ടിയെ പ്രസവിച്ച സ്ഥലത്തു നിന്ന് അല്‍പ്പം താഴെയാണ് സംഭവം. സമീപ കൃഷിയിടത്തിലെ കര്‍ഷകരാണ് ഇന്നലെ ഉച്ചയോടെ കാട്ടാന ചെരിഞ്ഞ നിലയില്‍ കണ്ടത്. ബാബുവിന്റെ കൃഷിയിടത്തിലെ കമുകും, വാഴയും റബ്ബറുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഒരാഴ്ച്ചയോളമായി പ്രദേശത്ത് അഞ്ചോളം വരുന്ന കാട്ടാനകളുടെ ശല്ല്യം ഉണ്ടായിരുന്നു. നാല് വയസ് പ്രായമുളള കുട്ടി കൊമ്പനാണ് ചെരിഞ്ഞിരിക്കുന്നത്. സൈലന്റ് വാലി ബഫര്‍ സോണില്‍ നിന്നും എത്തിയ കാട്ടാനകളാണ് പറയന് മേട്ടിലെ വട്ടമലയില്‍ തങ്ങിയത് .സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ സൗരോര്‍ജ വേലി നിര്‍മിച്ചതോടെ കാട്ടാനകള്‍ക്ക് തിരിച്ചു സൈലന്റ് വാലിയിലേക്ക് പ്രവേശിക്കാന്‍ കയിയുന്നില്ല. കാട്ടാന ചെരിഞ്ഞിടത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് കാവല്‍ നില്‍ക്കുന്നുണ്ട്. ഇന്ന് വെറ്റിനറി സര്ജന് പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: