കൊല്ലം: തേവള്ളി-അഞ്ചാലുംമൂട് റൂട്ടില്‍ സ്വകാര്യബസുകളുടെ അമിതവേഗത അപകടങ്ങള്‍ സൃഷ്ടിച്ചേക്കും. ഈ മേഖലകളില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധന കുറഞ്ഞതാണ് ബസുകള്‍ അമിതവേഗതക്ക് കാരണമായിരിക്കുന്നത്. തേനി ദേശീയപാതയില്‍ വീതി കുറഞ്ഞ ഭാഗമാണ് അഞ്ചാലുംമൂട്-തേവള്ളി റോഡ്. കുണ്ടറ, പ്രാക്കുളം, അഷ്ടമുടി, പെരുമണ്‍, പനയം എന്നിവടങ്ങളിലേക്കുള്ള ബസുകള്‍ ഈ റോഡുവഴിയാണ് കടന്നുപോകുന്നത്. സെക്കന്റുകള്‍ വ്യത്യാസത്തില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ മത്സരയോട്ടം നടത്തുന്നതും പതിവാകുകയാണ്.
ജീവനക്കാര്‍ നെയിംബോഡുകള്‍ ധരിക്കാറില്ലെന്നും യാത്രക്കാരോട് മോശമായി പെരുമാറുന്നതായും വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. മതിലില്‍, കടവൂര്‍ ഒറ്റക്കല്ല് എന്നി ഭാഗങ്ങളിലെ വളവുകള്‍ യാതൊരു ശ്രദ്ധയുമില്ലാതെയാണ് ബസുകള്‍ അമിതവേഗതയില്‍ പരക്കം പായുന്നത്.
മതിയായ പരിശീലനം ലഭിക്കാത്തവരാണ് ഇത്തരം ബസുകളിലെ ഡ്രൈവര്‍മാരത്രെ. യാത്രക്കാരുമായി പോകുന്ന സ്വകാര്യബസുകള്‍ കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാണ്. ഇരുചക്രവാഹനങ്ങളടക്കം ബസുകളുടെ അമിതവേഗത മൂലം അപകടത്തില്‍പ്പെടുന്നത് ഇവിടങ്ങളില്‍ നിത്യസംഭവമാണ്. പല ബസുകളിലും കുട്ടിഡ്രൈവര്‍മാരാണെന്നും പരാതി ഉയരുന്നുണ്ട്. ഇടുങ്ങിയ റോഡിലൂടെ അമിതവേഗതയില്‍ പോകുന്ന ബസുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വാഹനയാത്രക്കാര്‍ ആവശ്യപ്പെടുന്നു. ഇരുചക്രവാഹന പരിശോധനക്ക് നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ബസുകളിലും പരിശോധന നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
















