പയ്യാവൂര്‍: വൈസ് മെന്‍ ക്ലബ്ബ് ചന്ദനക്കാംപാറയുടെ നേതൃത്വത്തില്‍ മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി സൗജന്യ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി.ക്യാമ്പില്‍ ഡോ: ലതീഷ് കുമാര്‍ ക്ലാസെടുത്തു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയസി ചിറ്റൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.മാത്യു ചക്കാംകുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു ഫാ: സെബാസ്റ്റ്യന്‍ മൂക്കിലിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.ജോസ് കരക്കുന്നേല്‍,എം.എം.ജോണ്‍,സി എല്‍.ആന്റോ,ഡോ.സേറ സഖറിയാസ്, മഞ്ചു പ്രിന്‍സ് അയ്യങ്കാനാല്‍, ജിജി പി.ചാക്കോ’ സജന്‍ വെട്ടുകാട്ടില്‍, സി.കെ.ബാലകൃഷ്ണന്‍, ഡെയ്‌സി മഞ്ഞനാല്‍, വിജയമ്മ കാക്കശേരില്‍, ജോസ് ചിറപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു.
















