കണ്ണൂര്‍: ശ്രീ സത്യസായി പുനരധിവാസ പദ്ധതിയുടെ ഭാഗമായി സത്യസായി ബാബയുടെ പുട്ടപര്‍ത്തിയിലെയും ബാംഗ്ലൂരിലെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ നിന്നും സൗജന്യമായി ഹൃദയശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും ചികിത്സയിലുള്ളവര്‍ക്കുമായുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പും കുടുംബസംഗമവും കനകത്തൂര്‍ സായി നിലയത്തില്‍ മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സത്യസായി സേവാ സംഘടനാ പ്രസിഡണ്ട് എന്‍.രാജന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സത്യസായി പുനരധിവാസ പദ്ധതി ജില്ലാ കോഡിനേറ്റര്‍ ലൈല രാജീവ് കേമ്പ് വിശദീകരണം നടത്തി. പരിയാരം മെഡിക്കല്‍ കോളേജിലെ ഡോ.കെ.സുദീപ്, കൊയ്‌ലി ആശുപത്രിയിലെ ഡോ.എം.കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ.രാജീവ് സ്വാഗതവും ജില്ലാ കോഡിനേറ്റര്‍ കെ.പി.രത്‌നാകരന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ നൂറുകണക്കിന് ആള്‍ക്കാര്‍ പങ്കെടുത്തു.
















