എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ശൗചാലയങ്ങളില്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതിയിന്‍മേല്‍ ശൗചാലയങ്ങളില്‍ റവന്യൂ സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന.കഴിഞ്ഞ ദിവസങ്ങളില്‍ ശൗചാലയങ്ങളില്‍ തീര്‍ത്ഥാടകരില്‍ നിന്നും അമിതമായ വാങ്ങിയ തുക തിരിച്ചുനല്‍കുകയും കരാറുകാരില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദേവസ്വം വകുപ്പിന്റെ ശൗചാലയങ്ങളില്‍ മാത്രമാണ് പരിശോധനകള്‍ നടത്തുന്നതെന്നും പരാതികള്‍ ഉയര്‍ന്നു കഴിഞ്ഞു.
















