കോട്ടയം: ഇരട്ടപ്പാത നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മുട്ടമ്പലത്ത് നിലവിലുള്ള റെ യില്‍വേ ലൈനിന് സമാന്തരമായി ഓങ്കാരേശ്വരത്ത് നിന്ന് പുതിയ വഴി അടിയന്തിരമായി നിര്‍മ്മിച്ച് നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പാത നിര്‍മ്മാണവും ആയി ബന്ധപ്പെട്ട് ഇപ്പോഴുള്ള പാലം പൊളിച്ച് നീക്കുന്നതോടുകൂടി നൂറ് കണക്കിന്കുടുംബങ്ങളുടെ ഗതാഗത സഞ്ചാരം പൂര്‍ണ്ണമായും തടസ്സപ്പെടും.
അതിനാല്‍ പാത നിര്‍മ്മാണത്തിന് മുന്‍പ് പുതിയ വഴി നിര്‍മ്മിച്ച് നല്‍കണം. മുട്ടമ്പലം റെയില്‍വേ ഗേറ്റിന് സമീപം അടിപ്പാത നിര്‍മ്മാണവും അടിന്തിരപ്രധാന്യത്തോടെ പൂര്‍ത്തീകരിക്കണം.
പദ്ധതിയുടെ നടത്തിപ്പിന് ജനങ്ങളില്‍ നിന്നും 10001 ഒപ്പുകള്‍ ശേഖരിക്കുന്ന പരിപാടി പാറേക്കവലയില്‍ സംസ്ഥാനസമിതി അംഗം അഡ്വ. എം.എസ് കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം മേഖല പ്രസിഡന്റ് പി.കെ തങ്കച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാര്‍, ജില്ലാ സെക്രട്ടറി റീബാവര്‍ക്കി, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ റാവുത്തര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി.ജെ ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കൊപ്രത്ത് കവലയില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് ടൗണ്‍ പ്രസിഡന്റ് ഹരി കിഴക്കേക്കൂറ്റ്, മേഖല വൈസ്പ്രസിഡന്റ് കെ.ബി കൃഷ്ണകുമാര്‍, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഇന്ദിരകുമാരി, സിറിയക് ജോസഫ്, മധു മുട്ടമ്പലം, കെ.എന്‍ മുരളീധരന്‍, രാഹുല്‍ കൃഷ്ണന്‍, ടി.എന്‍ ശ്രീകുമാര്‍, എന്‍. മനോജ്, രാജപ്പന്‍ തോട്ടത്തിന്‍മറ്റം, രാഹുല്‍ കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















