പത്തനംതിട്ട: കുളനട- ആറന്മുള റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട ആവശ്യപ്പെട്ടു.
റോഡിന്റെ വീതി തിട്ടപ്പെടുത്താതെയും സംരക്ഷണ ഭിത്തി നിര്‍മ്മിക്കാതെയും നടക്കുന്ന റോഡ് നിര്‍മ്മാണത്തിന് പിന്നില്‍ നടക്കുന്നത് അഴിമതിയാണ്. അശാസ്ത്രീയമായ ഈ നിര്‍മ്മാണം അപകടങ്ങള്‍ക്കും കാരണമാകും. തീര്‍ത്ഥാടനക്കാലത്ത് ധൃതിപിടിച്ച് നടത്തുന്ന നിര്‍മ്മാണം ഗുണനിലവാരം ഉറപ്പാക്കാത്തതുമാണ്.
ഇതുപരിഹരിക്കാന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: