ചാലക്കുടി: ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം അര്‍ഹതപ്പെട്ട ഇന്‍ഷൂറന്‍സ് തുക വാട്ടര്‍ അതോറിറ്റി ജീവനക്കാരന് ലഭ്യമായില്ല. ചാലക്കുടി വാട്ടര്‍ അതോറിറ്റിയില്‍ ജോലിക്കിടെ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മരിച്ച ടി.വി.ശിവഷാജന്റെ കുടുംബത്തിന് അര്‍ഹതപ്പെട്ട ഇന്‍ഷൂറന്‍സ് ആനുകൂല്യത്തിനു ഭാര്യയും മക്കളും കാത്തിരിക്കുവാന് തുടങ്ങിയിട്ട് ഒരു വര്‍ഷം.സാധാരണ ഒരു മാസത്തിനകം കിട്ടേണ്ട തുകയാണ് വര്‍ഷം ഒന്ന് തികഞ്ഞിട്ടും ലഭിക്കാതിരിക്കുന്നത്. 2014 നവംമ്പര്‍ മാസത്തില്‍ ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പ്രീമിയം ശിവഷാജന്റെ ശമ്പളത്തില്‍ നിന്നും പിടിച്ചതായി രേഖയുണ്ട്.
എന്നാല്‍ ഈ തുക മേലുദ്യോഗസ്ഥര്‍ കമ്പനിക്ക് അടച്ചില്ല. എന്ന കാരണത്താല്‍ കമ്പനി ആനൂകൂല്യം തടഞ്ഞു വെച്ചിരിക്കുകയാണ്.വിദ്യാര്‍ത്ഥിളായ മക്കളും, തൊഴില്‍രഹിതയായ ഭാര്യയും മറ്റൊരു വരുമാനം ഇല്ലാതെ ബുദ്ധിമുട്ടുകയാണ്.ആനുകൂല്യം നഷ്ടപ്പെടുവാന്‍ ഉത്തരവാദിയായവര്‍ക്കെതിരെ നടപടി എടുത്ത് ശിവഷാജന്റെ കുടുംബത്തിന് അര്‍ഹതപ്പെട്ട ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തില്‍ നിരന്തര സമരത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: