കുന്നംകുളം: നവതിയിലെത്തിയ പ്രശസ്ത എഴുത്തുകാരിയും സാഹിത്യ നിരൂപകയുമായ എം.ലീലാവതിക്ക് മാതൃവിദ്യാലയത്തില്‍ സ്വീകരണം നല്കി. അഞ്ചു മുതല്‍ പത്താം ക്ലാസ്സ് വരെ ലീലാവതി പഠിച്ച കുന്നംകുളം ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂളിലാണ് കേരള മീഡിയ അക്കാദമിയുടെയും, തൃശൂര്‍ പ്രസ് ക്ലബിന്റെയും കുന്നംകുളം നഗരസഭയുടെയും നേതൃത്വത്തില്‍ ‘ലീലാമൃതം’ എന്ന പേരില്‍ സ്വീകരണമൊരുക്കിയത്.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ലീലാവതിയുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയ ചിത്ര പ്രദര്‍ശനവും ആകര്‍ഷണീയമായിരുന്നു. നിരവധി പേരാണു ചിത്ര പ്രദര്‍ശനം കാണാനായി എത്തിയിരുന്നത്.
മാതൃവിദ്യാലയത്തിലേക്ക് ലീലാവതിക്ക് സ്വാഗതമോതി 90 കുട്ടികല് ചേര്‍ന്ന് ആലപിച്ച ലീലാവതിയുടെ കവിത സദസ്സിനു വേറിട്ട അനുഭവമായി. ഗാനരചയിതാവ് റഫീക്ക് അഹമ്മദ് ഗുരുവന്ദനം നടത്തി. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത എഴുത്തുകാരന് സി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എം.ലീലാവതി രചിച്ച നല്ലെഴുത്ത് എന്നാ കൃതിയുടെ പ്രകാശനം നടന്നു. മന്ത്രി സി.രവീന്ദ്രനാഥ്, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന് പുസ്തകം കൈമാറി പ്രകാശനം നിര്‍വഹിച്ചു. പ്രൊഫ. കെ.പി.ശങ്കരന് പുസ്തകപരിചയം നല്കി.
ലീലാവതിയെക്കുറിച്ചു പിആര്‍ഡി നിര്‍മ്മിച്ച ഡോകുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മം പ്രഭാവര്‍മ്മ നിര്‍വഹിച്ചു.
ചടങ്ങില്‍ കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്.ബാബു അധ്യക്ഷനായിരുന്നു. സിനിമാതാരവും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്, സാഹിത്യ നിരൂപക ഹേമമാലിനി, ടി.വി. ചന്ദ്രമോഹന്, കെ.സി.രാജഗോപാല്‍, ബെന്നി, സുമ ഗംഗാധരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: