ന്യൂദൽഹി: ഉത്തർപ്രദേശിൽ ട്രെയിനപകടത്തിൽ മരിച്ചവർക്ക് റെയിൽവെ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് അടിയന്തര ധനസഹായമായി മൂന്നരലക്ഷം രൂപയും ഗുരുതര പരിക്കേറ്റവർക്ക് 50,000രൂപയും നിസാര പരിക്കേറ്റവർക്ക് 25,000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്.
കാണ്‍പൂരില്‍ പട്‌ന-–ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തിൽ 63 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പുലർച്ചെ മൂന്നോടെ കാൺപൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ പൊക്രയാൻ പട്ടണത്തിലായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: