തൃക്കരിപ്പൂര്‍: ജില്ലയിലെ ജനങ്ങളുടെ നിരവധി പദ്ധതികളും അവരുടെ ആവശ്യങ്ങളും നിറവേറ്റാന്‍ കാസര്‍കോട് ജില്ലയിലെത്തിയ മന്ത്രി പരിപാടികള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ പോയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതില്‍ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും ജില്ലാ പ്രസിഡണ്ട് അഡ്വ:കെ ശ്രീകാന്ത് പറഞ്ഞു. കേരള കാര്‍ഷിക സര്‍വ്വകലാശാല പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ശദാബ്ദി ആഘോഷം അഗ്രിഫിയസ്റ്റ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഗവേഷണ കേന്ദ്രത്തിലൊരുക്കിയ വേദിയില്‍ മന്ത്രിയുടെ അസാന്നിധ്യത്തില്‍ എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ പി രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. 1916ല്‍ അന്നത്തെ മദിരാശി ഗവണ്മെന്റ് സ്ഥാപിച്ച തെങ്ങ് ഗവേഷണ കേന്ദ്രമാണ് പിന്നീട് 1972ല്‍ കേരള സര്വ്വകാലാശാലയേറ്റെടുത്ത് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രമായി പരിണമിച്ചത്. ലോകത്തില്‍ ആദ്യമായി സങ്കരയിനം തെങ്ങിന്‍തൈ ഉല്‍പ്പാദിപ്പിച്ച് കാര്‍ഷിക മേഖലയില്‍ സ്ഥാപനം സ്തുത്യര്‍ഹമായ സ്ഥാനത്തെത്തി. ഒരു വര്‍ഷം നീണ്ടുനിന്ന ശദാബ്ദി ആഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ടാണ് 18 മുതല്‍ 28 വരെയായി ഈ കാര്‍ഷിക വിരുന്ന് ഒരുക്കിയിട്ടുള്ളത്. ആഘോഷത്തിന്റെ ഭാഗമായി വിവിധ ചടങ്ങുകളും നടന്നു. ശദാബ്ദി തോട്ടം നടീല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേറ്റഡ് ഡയറക്ടര്‍ ഡോ ബി ജയപ്രകാശ് നായ്ക് സ്വാഗതവും ഡോ പി കെ രതീഷ് നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: