കണ്ണൂര്‍: തളിപ്പറമ്പില്‍ ജില്ലാ ഉപഭോക്തൃകോടതിയുടെ ക്യാംപ് സിറ്റിംഗ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഉപഭോക്താവിന്റെ പരാതികള്‍ പരിഹരിക്കാനും അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള ശക്തമായ സംവിധാനങ്ങള്‍ എല്ലായിടത്തും സ്ഥാപിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകം എല്ലാ മേഖലയിലും അതിവേഗം പുരോഗതി പ്രാപിക്കുന്നതോടൊപ്പം ചൂഷണത്തിന്റെയും തട്ടിപ്പിന്റെയും കാര്യത്തിലും പുതിയ രീതികള്‍ പരീക്ഷിക്കപ്പെടുന്ന കാലമാണിത്. ഇതിനനുസരിച്ച് ഉപഭോക്തൃകോടതികള്‍ ശക്തിപ്പെടേണ്ടതുണ്ട്. ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമായ തളിപ്പറമ്പില്‍ ഉപഭോക്തൃകോടതിയുടെ ക്യാംപ് സിറ്റിംഗ് തുടങ്ങാനായത് ആശ്വാസകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.പി.വിശ്രീധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്മാന് അള്ളാംകുളം മഹമൂദ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ലത, വാര്‍ഡ് കൗണ്‍സിലര്‍ കെ.ഹഫ്സത്ത്, കണ്‍സ്യൂമര്‍ ഫോറം പ്രസിഡന്റ് റോയ് പോള്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ചന്ദ്രശേഖരന്, അഡ്വ.ഡെന്നി ജോര്‍ജ്, അഡ്വ.ഹനീഫ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: