കോട്ടയം: സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ പള്ളിക്കത്തോട് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐടിഐയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ എബിവിപി പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്താത്തതിലും, സംഘപരിവാര്‍ ജില്ലാ നേതാക്കളുടെ പേരില്‍ കള്ളക്കേസുകള്‍ ചാര്‍ജ്ജ് ചെയ്യുകയും ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
ആര്‍എസ്എസ് പ്രാന്തിയ കാര്യകാര്യ സദസ്യന്‍ അഡ്വ. എന്‍. ശങ്കര്‍റാം ധര്‍ണ ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കട്ടച്ചിറ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.എം. കണ്ണന്‍, ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് വി.എന്‍. മനോജ്, എബിവിപി ജില്ലാ ജോയിന്റ് കണ്‍വീനര്‍ വിഷ്ണു വഞ്ചിമല, എം.എ. അജയകുമാര്‍, ജെ. സന്ദീപ്, പി.ആര്‍. രാജീവ്, ദിപിന്‍ കെ. സുകുമാര്‍, പി. ഹരികൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. വിപിനചന്ദ്രന്‍, ശോഭനകുഞ്ഞുമോന്‍, ജയ വിജയന്‍, തങ്കമ്മ പഴയാത്ത്, പി.എസ്. വിനോദ്കുമാര്‍, ശിവദാസ് മമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
















