ശബരിമല: സന്നിധാനത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിലെത്തി പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ ബോധവത്ക്കരണം നടത്തി. മലമ്പനി, മന്ത് രോഗ നിര്‍ണയത്തിനായി 26 പേരുടെ രക്തസാമ്പിളുകളും ശേഖരിച്ചു.
കൊപ്രാക്കളം, ദേവസ്വം മെസ്, സന്നിധാനത്തെ ഒരു ഹോട്ടല്‍ എന്നിവിടങ്ങളിലെ നാലു തൊഴിലാളികളില്‍ ചെങ്കണ്ണ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ നാട്ടിലേക്ക് തിരിച്ചയച്ചു. സന്നിധാനത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശുദ്ധിസേനാംഗങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് കെ. കെ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ലിജുമോന്‍ ജേക്കബ്, ജയന് സി. സി എന്നിവര്‍ ക്ലാസെടുത്തു.
400 ഓളം ശുചീകരണ തൊഴിലാളികളാണ് സന്നിധാനത്തുള്ളത്. ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അനില്‍കുമാര്‍, ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: