തൃപ്രയാര്‍: തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഏകാദശിയോടനുബന്ധിച്ച് വഴിപാടിന്റെ അമ്പത് ശതമാനം ക്ഷേത്രാവശ്യങ്ങള്‍ക്കായി ചിലവ് ചെയ്യാം. ഇന്നലെ ചേര്‍ന്ന ഉന്നതാധികാരി കമ്മിറ്റി അടിയന്തിരയോഗം ചേര്‍ന്നാണ് തീരുമാനമായത്. യോഗത്തില്‍ ബോര്‍ഡ് മെമ്പര്‍ കെ.എസ്.സുദര്ശന്, സ്പെഷല്‍ കമ്മീഷണര്‍ കെ.ആര്.ഹരിദാസ്, ഫിനാന്‍സ് ഓഫീസര്‍ രാജേന്ദ്രപ്രസാദ്, സെക്രട്ടറി വി.എ.ഷീജ എന്നിവര്‍ പങ്കെടുത്തു. ഏകാദശിക്കുവേണ്ടി ക്ഷേത്രത്തില്‍ വരുന്ന സംഖ്യയും ക്ഷേത്രകാര്യങ്ങള്ക്കുവേണ്ടി ചിലവു ചെയ്യാന്‍ അനുമതിയായി. ബോര്‍ഡിന്റെ കീഴിലുള്ള മറ്റുക്ഷേത്രങ്ങളില്‍ 30ശതമാനം വരെ ചിലവാക്കാമെന്നും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: