തൃശൂര്‍: എ.നാഗേഷ് ചെയര്‍മാനും, ബിഡിജെഎസ് ജില്ലാപ്രസിഡണ്ട് കെ.വി.സദാനന്ദന് കണ്‍വീനറുമായി ദേശീയ ജനാധിപത്യസഖ്യം ജില്ലാസമിതി നിലവില്‍ വന്നു. ജെആര്‍എസ് ജില്ലാസെക്രട്ടറി വി.സി.മുരളി ജോ.കണ്‍വീനറുമാണ്. എ.ഉണ്ണികൃഷ്ണന്, ജസ്റ്റിന് ജേക്കബ്ബ് (ബിജെപി), ടി.പി.ഉണ്ണികൃഷ്ണന്, ലോചനന്‍ അമ്പാട്ട് (ബിഡിജെഎസ്), ജോസ് മാളിയേക്കല്‍, ജോയ് ഗോപുരന്‍ (കേരളകോണ്‍ഗ്രസ്), അനില്‍കുമാര്‍, സി.ആര്.വേലായുധന് (ജെ.ആര്.എസ്.), പി.വി.ശിവരാമന്, പി. ഉണ്ണികൃഷ്ണന് (ജെഎസ്എസ്), സുനില്‍ മേനോന്, ബാലഗോപാല്‍ (എന്‍ഡിപി), രാമചന്ദ്രന് പള്ളത്തേരി, ഹരിഹരന്‍പിള്ള (എല്‍ജെപി), കെ.പി.ജോഷി, സുരേഷ് തലപ്പിള്ളി (എസ്ജെഡി), പ്രിന്‍സ് തെക്കന്‍, ഷിജു ജോര്‍ജ്ജ് (നാഷണലിസ്റ്റ് കേരളകോണ്‍ഗ്രസ്) എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: