തൃശൂര്‍: കാസര്‍കോഡ് മജിസ്ട്രേറ്റ് വി.കെ.ഉണ്ണികൃഷ്ണന് ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത അകറ്റാന്‍ കേന്ദ്ര അന്വേഷണം വേണമെന്ന് കേരള പട്ടികജാതി സമുദായ ഏകോപനസഭ. സത്യസന്ധരും സമര്‍ത്ഥന്മാരുമായ അടിസ്ഥാനസമൂഹത്തിലെ ഉന്നത ഉദ്യോഗസ്ഥന്മാരെ ഉന്മൂലനം ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. സി.ടി.സുകുമാരന്‍ തുടങ്ങി പട്ടികവിഭാഗക്കാരായ പല സമര്‍ത്ഥരായ ഉദ്യോഗസ്ഥന്മാരുടെയും ദുരൂഹമരണങ്ങളുമായി കൂട്ടിവായിക്കുകയാണ് വി.കെ.ഉണ്ണികൃഷ്ണന്റെ മരണത്തിന്റെ ദുരൂഹത വ്യക്തമാകുന്നത്. സഭ പത്രക്കുറിപ്പില്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ട് രാധാകൃഷ്ണന് സി.ടി.അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍ വിഷയം അവതരിപ്പിച്ചു. സുനില്‍ സി. കുട്ടപ്പന്, കൃഷ്ണന്‍കുട്ടി പടിക്കലാല്, പി.സി.ജയന്, ബാലകൃഷ്ണന് പെരിങ്ങാവ്, വിനോദ് ചൂണ്ടല്‍, പി.കെ.കൃഷ്ണന്, എന്‍.കെ.സുധാകരന്, സന്തോഷ് കോലോത്ത്, അജിത് ശ്രീധര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: