ആലപ്പുഴ: സംസ്ഥാന തല കോ-ഓര്‍ഡിനേഷന്‍ സമിതി അംഗീകാരത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലാ ആസൂത്രണ സമിതി വഴി അംഗീകരിച്ച പദ്ധതികള്‍ വീണ്ടും സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയിലേക്ക് അയക്കേണ്ടതില്ലെന്ന് വികേന്ദ്രീകൃത ആസൂത്രണത്തിനുള്ള സംസ്ഥാന തല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള വാര്‍ഷിക വരുമാന പരിധി പുനര്‍നിശ്ചയിച്ചു. കാര്‍ഷിക പദ്ധതികളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കല്ല നിലവിലുള്ള മാര്‍ഗരേഖ പ്രകാരം കൃഷിഭൂമിയുടെ വിസ്തൃതിയനുസരിച്ച് ആനുകൂല്യങ്ങള്‍ അനുവദിയ്‌ക്കാം.
വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പും നിര്‍മാണ പ്രവൃത്തികളുടെ നിര്‍വഹണവും അയല്‍സഭയുമായി ബന്ധപ്പെട്ട് നിര്‍വഹിക്കണമെന്ന മാര്‍ഗ്ഗരേഖയിലെ വ്യവസ്ഥയ്‌ക്ക് ഈ സാമ്പത്തികവര്‍ഷം ഇളവ് നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന ഭവനപദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട മിഷന്‍ വ്യവസ്ഥകളുമായി പൊരുത്തപ്പെടണം.
















