അമ്പലപ്പുഴ: അമ്പലപ്പുഴ ഉപജില്ല സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളിലായി അമ്പലപ്പുഴയില്‍ നടക്കും. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂളാണ് പ്രധാന വേദി. ഉപജില്ലയിലെ 62 വിദ്യാലയങ്ങളില്‍ നിന്നായി 3,000 ത്തിലധികം കലാപ്രതിഭകള്‍ അഞ്ചു വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കും. കലോത്സവത്തിന്റെ വിജയത്തിനായി ഇന്നലെ അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്‌കൂളില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്കാരിക്കല്‍ ഉദ്ഘാടനം ചെയ്തു.
















