Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആന എഴുന്നള്ളിപ്പിന് കൂച്ചുവിലങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2016, 05:13 pm IST
in Alappuzha

ആലപ്പുഴ: ആന എഴുന്നള്ളിപ്പിന്റെ വിവരങ്ങള്‍ 72 മണിക്കൂര്‍ മുമ്പായി ആഘോഷക്കമ്മറ്റി ബന്ധപ്പെട്ട ഫോറസ്റ്റ് റേഞ്ചറെയും പൊലീസ് സ്റ്റേഷനിലും വിവരം അറിയിക്കണമെന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നാട്ടാന പരിപാലന ജില്ലാതല സമിതിയുടെ അവലോകനയോഗം കര്‍ശനമായ നിര്‍ദ്ദേശം നല്‍കി. ആലപ്പുഴയില്‍ ഇതുവരെ 242 ഉത്സവങ്ങള്‍ റജിസ്റ്റര്‍ ചെയ്തതായി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ യോഗത്തെ അറിയിച്ചു. കൂടാതെ ഉത്സവങ്ങള്‍ക്കും മറ്റ് പൊതുപരിപാടികള്‍ക്കും നാട്ടാനകളെ എഴുന്നള്ളിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളുടെ പ്രസക്ത ഭാഗങ്ങള്‍ പുസ്തക രൂപത്തിലാക്കി ബന്ധപ്പെട്ട എല്ലാവര്‍ക്കും നല്‍കി.

എഴുന്നള്ളത്ത് സമയത്ത് ആനകള്‍ തമ്മില്‍ മതിയായ അകലം പാലിക്കണം. മദപ്പാടുള്ളതും മദം ഒലിക്കുന്നതുമായ ആനകളെ ഒരു കാരണവശാലും എഴുന്നള്ളിപ്പിന് ഉപയോഗിക്കാന്‍ പാടുള്ളതല്ല. അസുഖമുള്ളതോ പരിക്കേറ്റതോ ക്ഷീണിതനോ ഗര്‍ഭിണിയോ ആയ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത് എന്ന് നിര്‍ദ്ദേശിച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന വെറ്റിനറി ഡോക്ടര്‍മാര്‍ ഇത് ശ്രദ്ധിക്കണം. ആനകളെ എഴുന്നള്ളിക്കുന്ന സ്ഥലങ്ങളില്‍ നിര്‍ബന്ധമായും ആന സ്‌ക്വാഡിലോ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനമോ ഉത്സവക്കമ്മറ്റി ഉറപ്പു വരുത്തണം.

അഞ്ചോ അതില്‍ കൂടുതലോ ആനകളെ എഴുന്നള്ളിക്കുമ്പോള്‍ പബ്ലിക് ലെയബിലിറ്റി ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും ഉത്സവക്കമ്മറ്റി എടുക്കണം.കുട്ടിയാനകളെ (1.5 മീറ്ററില്‍ താഴെ പൊക്കമുള്ളവ) ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ പാടില്ല.പറ എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കണം. പറ എഴുന്നള്ളിപ്പ് കാലത്ത് ആറുമണി മുതല്‍ പതിനൊന്ന് മണി വരേയും വൈകിട്ട് മൂന്നു മണി മുതല്‍ ആറു മണിവരേയും മാത്രമേ നടത്തുവാന്‍ പാടുള്ളു.

ഉത്സവ എഴുന്നള്ളിപ്പ് സമയത്ത് ആനയുടെ ഒന്നാം പാപ്പാന്‍ ആനയുടെ അടുത്തു തന്നെ ഉണ്ടായിരിക്കണം. നാട്ടാനകളുടെ ഡേറ്റാബുക്കിന്റെ അസ്സലും ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മൈക്രോച്ചിപ്പ് സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് (അനുവദിച്ചിട്ടുണ്ടെങ്കില്‍) എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (15 ദിവസത്തെ കാലാവധിക്കുള്ളിലുള്ളത്) എന്നിവ ഉത്സവ സമയത്ത് പാപ്പാന്റെ കൈവശം ഉണ്ടായിരിക്കണം. എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന ആനകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് രണ്ട് ആഴ്ച കൂടുമ്പോള്‍ പുതുക്കണം.

ആനകളെ ഉപയോഗിച്ചുള്ള പുതിയ പൂരങ്ങള്‍ക്ക് അനുവാദം ഇല്ല. 2012ല്‍ ഉണ്ടായിരുന്ന പൂരങ്ങളില്‍ മാത്രമേ തുടര്‍വര്‍ഷങ്ങളില്‍ ആനയെ ഉപയോഗിക്കാന്‍ അനുവാദം നല്‍കാവു. ആനകളുടെ എണ്ണത്തിലും വര്‍ധനവ് പാടില്ല. ആനകളില്‍ നിന്നും നിശ്ചിത ദൂരെ മാത്രമേ (മൂന്ന് മീറ്റര്‍) ആളുകള്‍ നില്‍ക്കാനും സഞ്ചരിക്കാനും പാടുള്ളു. ആനപാപ്പാ•ാര്‍ അല്ലാതെ മറ്റാരും ആനകളെ സ്പര്‍ശിക്കാന്‍ പാടുള്ളതല്ല. പാപ്പാ•ാര്‍ മദ്യപിച്ച് ജോലി ചെയ്യുവാന്‍ അനുവദിക്കരുത്. പൊലീസ് ഉദ്യോഗസ്ഥര്‍ ബ്രത്ത് അനലൈസര്‍ ഉപോയഗിച്ച് പാപ്പാന്മാരെ നിര്‍ബന്ധമായും പരിശോധിക്കണം. പാപ്പാ•ാര്‍ മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പാപ്പാനെതിരെ നിയമപരമായ നടപടി എടുക്കണം. ആ പാപ്പാനേയും ആനയേയും എഴുന്നള്ളിപ്പില്‍ നിന്ന് നിര്‍ബന്ധമായും മാറ്റിയിരിക്കണം. എഴുന്നള്ളിക്കുന്ന ആനകളുടെ പുറത്ത് മൂന്നില്‍ കൂടുതല്‍ ആളുകളെ കയറ്റുവാന്‍ പാടുള്ളതല്ല. തിടമ്പേറ്റിയ ആനയുടെ പുറത്തുമാത്രം നാലു ആളുകളെ കയറ്റാം. നിബന്ധനകള്‍ അനുസരിക്കാത്ത ആനകളെ ജില്ലയില്‍ എഴുന്നള്ളിക്കുന്നത് വിലക്കുന്നതുള്‍പ്പടെയുള്ള നടപടി സ്വീകരിക്കും. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള ആന സ്‌ക്വാഡകളെയാണ് വിവരം അറിയിക്കേണ്ടത്. കൊല്ലത്തെ സ്‌ക്വഡിലുള്ള ഡോ. അലോഷ്യസ്(ഫോണ്‍:9497281880), കോട്ടയം സ്‌ക്വാഡിലുള്ള ഡോ.സുരേന്ദ്രദേവ്(ഫോണ്‍:9745452441) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

Kerala

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

News

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.