കൊട്ടാരക്കര: സര്‍ക്കാര്‍പ്രഖ്യാപനം ലംഘിച്ച് വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികള്‍ തരിച്ചയച്ചു. പനവേലിയിലാണ് സംഭവം.
വൈദ്യുതി ചാര്‍ജ് അടയ്‌ക്കാത്ത കടകളുടെ ഫ്യൂസ് ഊരാന്‍ കെഎസ്ഇബി ജീവനക്കാരെത്തിയത്. നോട്ട് നിരോധനം മൂലം വൈദ്യുതിബില്‍ അടയ്‌ക്കാന്‍ കഴിയാത്ത ഇടങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഇതു ചൂണ്ടിക്കാട്ടി വ്യാപാരികള്‍ എതിര്‍ത്തതോടെ ജീവനക്കാര്‍ മടങ്ങുകയായിരുന്നു.
രണ്ട് ദിവസം മുമ്പു മാത്രമാണ് പഴയ നോട്ടുകള്‍ നല്‍കി വൈദ്യുതി ചാര്‍ജ് അടയ്‌ക്കാമെന്ന നിര്‍ദ്ദേശം വന്നതെന്നു വ്യാപാരികള്‍ പറയുന്നു. ഇതു കണക്കിലെടുക്കാതെ വാളകം വൈദ്യുതി സെക്ഷനില്‍ പണം അടയ്‌ക്കല്‍ തീയതി കഴിഞ്ഞ എല്ലാവര്‍ക്കും ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ മുന്നറിയിപ്പ് നല്‍കാന്‍ മാത്രമാണ് ജീവനക്കാര്‍ ചെന്നതെന്നും ഫ്യൂസ് ഊരാനല്ലെന്നും ഓഫീസ് അധികൃതര്‍ പറയുന്നു.
















