Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്ഷേത്രപരിസരത്തെ കടകള്‍ പൊളിക്കാന്‍ ശ്രമം; ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2016, 11:23 am IST
in Kollam

കൊട്ടാരക്കര: ഗണപതിക്ഷേത്ര പരിസരത്തെ കടകള്‍ പൊളിക്കാനുള്ള നീക്കം ബിജെപി തടഞ്ഞു. മുനിസിപ്പാലിറ്റിയുടെ നടപടിയില്‍ വ്യാപകപ്രതിഷേധം. മണ്ഡലകാലത്ത് ഗണപതിക്ഷേത്രപരിസരത്ത് കെട്ടിയിരുന്ന കടകള്‍ പൊളിച്ചുനീക്കാനുള്ള മുനിസിപ്പാലിറ്റിയുടേയും പോലീസിന്റേയും നീക്കം ബിജെപി നേതൃത്വത്തില്‍ തടഞ്ഞു.

നടപടിക്കെതിരെ ക്ഷേത്രഉപദേശകസമിതിയും രംഗത്തെത്തി. ഇന്നലെ രാവിലെ 10നാണ് ക്ഷേത്രപരിസരത്ത് മണ്ഡലകാലത്തോടനുബന്ധിച്ച് താല്‍കാലികമായി കെട്ടിയുയര്‍ത്തിയ കടകള്‍ പൊളിച്ച് നീക്കാന്‍ പോലീസും നഗരസഭയും എത്തിയത്. പാവപ്പെട്ട കച്ചവടക്കാര്‍ ഇതിനെ ചോദ്യം ചെയ്‌തെങ്കിലും പോലീസിന്റെ ഭീഷണിക്ക് മുന്നില്‍ ഭയപ്പെട്ട് പലരും സാധനങ്ങള്‍ കെട്ടിപെറുക്കി. ചിലര്‍ ടാര്‍പ്പാളിന്‍ വച്ച് കടകള്‍ മൂടി. ചായയും എണ്ണപലഹാരവും ഇട്ട പെട്ടികടക്കാര്‍ എന്ത് ചെയ്യണമെന്നറിയാതെ അധികൃതരോട് കെഞ്ചിയെങ്കിലും പൊളിച്ച് നീക്കിയെ പറ്റൂ എന്ന് പോലീസ് നിലപാടെടുത്തു.

വികലാംഗനായ ഒരു കച്ചവടക്കാരന്‍ വളരെ പണിപ്പെട്ടാണ് തന്റെ സാധനങ്ങള്‍ ഓരമാക്കിയത്. സംഭവം അറിഞ്ഞ് ബിജെപി നേതാക്കള്‍ സ്ഥലത്തെത്തി പോലീസിനോട് സംസാരിച്ചെങ്കിലും നഗരസഭയുടെ നിര്‍ദ്ദേശമാണ് തങ്ങള്‍ നടപ്പാക്കുന്നതെന്ന് പറഞ്ഞ് അവര്‍ കൈമലര്‍ത്തി.

നഗരസഭാധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ആദ്യം അനുകൂലനിലപാടുണ്ടായില്ല. കൊട്ടാരക്കര പട്ടണത്തില്‍ വ്യാപക കൈയ്യേറ്റമുള്ളപ്പോള്‍ അവയൊന്നും ഒഴിപ്പിക്കാതെ ഗണപതിക്ഷേത്രപരിസരത്തെ കടകള്‍ ഒഴിപ്പിക്കുന്നതിന് പിന്നിലെ താല്‍പര്യം ചോദ്യം ചെയ്തതോടെ ദേവസ്വംബോര്‍ഡിനും ഉപദേശകസമിതിക്കും എതിര്‍പ്പില്ലെങ്കില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്ന നിലപാടിലേക്ക് നഗരസഭ എത്തി. എതിര്‍പ്പില്ലെന്നറിയിച്ച് ഉപദേശകസമിതി നഗരസഭക്കും കത്ത് നല്‍കി. മണ്ഡലകാലത്ത് കേരളത്തിലെ എല്ലാ ക്ഷേത്ര പരിസരങ്ങളിലും ധാരാളംപേര്‍ കച്ചവടത്തിനെത്താറുണ്ട്. എന്നാല്‍ കൊട്ടാരക്കരയില്‍ മാത്രം നടപ്പിലാക്കുന്ന ഒഴിപ്പിക്കലിന് പിന്നില്‍ എംഎല്‍എ അയിഷപോറ്റിയുടെ ഇടപെടലാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എംസി റോഡിലെയും എന്‍എച്ചിലേയും വശങ്ങളില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസമായി നിരവധി കൈയ്യേറ്റങ്ങളാണ് ഉള്ളത്. എന്നാല്‍ ഇവയിലൊന്നും തൊടാതെ ഗണപതിക്ഷേത്രപരിസരത്ത് അന്നന്നത്തെ അന്നത്തിന് വേണ്ടി കഷ്ടപെടുന്നവരെ കഷ്ടത്തിലാക്കുന്ന നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സ്ഥിരം കടകള്‍ എണ്ണത്തില്‍ കുറവുള്ള ക്ഷേത്രപരിസരത്ത് ഇത്തരം താല്‍കാലിക കടകള്‍ ക്ഷേത്രത്തിലെത്തുന്ന അയ്യപ്പന്‍മാര്‍ക്കും ഭക്തര്‍ക്കും വളരെ അനുഗ്രഹമാണ്. ബിജെപി നേതാക്കളായ അഡ്വ.വിവേക് ഉജ്വല്‍ഭാരതി, രഞ്ജിത്ത്, അനീഷ്, അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.