
കണ്ണൂര്‍: ഡിസ്‌കസ് ത്രോയിലും, ജാവ്‌ലിന്‍ ത്രോയിലും, ഓട്ടമത്സത്തിലും താരങ്ങളായിരുന്ന ഫിലിപ്പിന്റെയും ബീനയുടെയും മകള്‍ ഡെല്‍നയ്‌ക്ക് ഹഡില്‍സില്‍ റെക്കോഡ് നേടാനായതില്‍ പുതുമയില്ല. കാരണം ഡെല്‍നയുടെത് സ്‌പോര്‍ട്‌സ് കുടുംബം തന്നെയാണെന്ന് പറയാം. ഇന്നലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം ഹഡില്‍സിലാണ് ഡല്‍ന റെക്കോഡോടെ സ്വര്‍ണ്ണം നേടിയത്. തലശേരി സായിയിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഡെല്‍ന. 16.96 മിനുട്ടുകൊണ്ടാണ് ഡെല്‍ന വിജയത്തിലേക്ക് കുതിച്ചത്. കായികമേളയുടെ ആദ്യ ദിനത്തില്‍ നടന്ന 400 മീറ്റര്‍ ഓട്ടത്തിലും ഒന്നാമതെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 400 മീറ്റര്‍ ഓട്ടത്തിലും, 200 മീറ്റര്‍ ഓട്ടത്തിലും റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. സഹോദരന്‍ ഡെല്‍വിന്‍ ഫിലിപ്.
















