കണ്ണൂര്‍: പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാ അത്‌ലറ്റിക് മീറ്റില്‍ ഇന്നലെ പിറന്നത് മൂന്ന് റെക്കോഡ്. സീനിയര്‍ ഗേള്‍സ് ഷോട്ട് പുട്ടില്‍ ജിവിഎച്ച്എസ്എസ് കണ്ണൂരിലെ വി.വി.അര്‍ഷാന 9.91 മീറ്റര്‍ എറിഞ്ഞാണ് റെക്കോഡ് നേടിയത്. 100 മീറ്റര്‍ ഹര്‍ഡില്‍സ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ സായി തലശ്ശേരിയിലെ ദില്‍ന ഫിലിപ്പ് റെക്കോഡ് നേടി. ജൂനിയര്‍ ബോയ്‌സ് ഹാമര്‍ ത്രോയില്‍ നിലവിലുള്ള 26.36 മീറ്റര്‍ റെക്കോഡ് ഭേദിച്ച് 33.75 മീറ്റര്‍ നേടി സിഎച്ച്എംഎച്ച്എസ്എസ് എളയാവൂരിലെ എന്‍.പ്രണവ് പുതിയ റെക്കോഡ് സൃഷ്ടിച്ചു.
















