തളിപ്പറമ്പ്: മദ്യപിച്ച ഓട്ടോഡ്രൈവര്‍ ഹോംഗാഡിനെ ഇടിച്ചുവീഴ്‌ത്തി. ഇന്നലെ തളിപ്പറമ്പിലായിരുന്നു സംഭവം. മദ്യലഹരിയില്‍ അമിതവേഗതയില്‍ വന്ന ഓട്ടോ ഹോംഗാര്‍ഡ് തടഞ്ഞപ്പോള്‍ ഇയാളെ ഇടിച്ചുവീഴ്‌ത്തി വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ഹോംഗാര്‍ഡ് കെ.ടി.വി.സത്യനാരായണനെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
















