ഗുരുവായൂര്‍: രൂക്ഷമായ പരിസര മലിനീകരണം മൂലം അച്ചാര്‍ നിര്‍മ്മാണ കമ്പനിയുടെ പ്രവര്‍ത്തനം തടഞ്ഞു.
പിജെ അഗ്രോഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കഴിഞ്ഞ ദിവസം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഗുരുവായൂര്‍ പോലീസെത്തി പൂട്ടിച്ചത്.
പാപ്ജോ എന്ന പേരില്‍ പപ്പടം, അച്ചാര്‍ എന്നിവയാണ് കുരഞ്ഞിയൂരില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയില്‍ നിര്‍മ്മിച്ചിരുന്നത്. പാക്കിംഗ് യൂണിറ്റിന് വേണ്ടിയാണ് കമ്പനി തുടങ്ങുന്നതെന്ന് പരിസരവാസികളെ തെറ്റിധരിപ്പിച്ചാണ് കമ്പനിയുടെ നിര്‍മ്മാണം രണ്ട് വര്‍ഷമുമ്പ് തുടങ്ങിയത്.
എന്നാല്‍ പഞ്ചായത്തില്‍ നിന്ന് ഉല്പ്പാദനത്തിനുകൂടിയുളള എന്‍ഒസി അനുമതി വാങ്ങിയാണ് രണ്ട് മാസം മുമ്പ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ട് മാസത്തിനകം പരിസരമാകെ മാലിന്യമാക്കപ്പെട്ടു എന്നതാണ് വസ്തുത.
മലിനജലം തെട്ടടുത്ത് പാടത്തെക്കും അതുവഴി തോട്ടിലേക്ക് വ്യാപിച്ചതാണ് ഗ്രാമവാസികള്‍ ഒന്നടങ്കം എതിരായി വന്നത്. എന്നാല്‍ കമ്പനി ആരംഭിക്കുവാന്‍ വേണ്ട എല്ലാവിധ ഒത്താശകളും ചെയ്ത് കൊടുത്തത് പ്രദേശത്തെ കോണ്‍ഗ്രസ്സ്-സിപിഎം നേതൃത്വമാണെന്നാണ് പരക്കെയുളള അപിപ്രായം. കമ്പനിയില്‍ നിന്ന് പുറത്തക്ക് വരുന്ന പുകമൂലം പ്രദേശവാസികള്‍ക്ക് ശ്വാസതടസ്സവും, ചെറിച്ചലും, ഛര്‍ദ്ദിയും കൂടാതെ പരിസരത്തെ കിണറുകളിലും, തോടുകളിലും വെളളം ഉപയോഗിക്കുവാന്‍ പറ്റാത്ത അവസ്ഥയും വന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 19ന് താല്‍ക്കാലിക കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
അടുത്ത ദിവസം വീണ്ടും കമ്പനി തുറന്ന് പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ പോലീസിന് പരാതി നല്കി. ഇതിനെ തുടര്‍ന്ന് നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ കമ്പനി അടപ്പിച്ചത്. പൂര്‍ണ്ണമായും തീരദേശ മേഖലയും, ജനസാന്ദ്രത കൂടിയതുമായ സ്ഥലവുമായി കുരഞ്ഞിയൂരില്‍ ഇത്തരത്തിലുളള കമ്പനി വരുന്നതിനെ ആരംഭത്തില്‍ തന്നെ പല ആളുകള്‍ എതിര്‍ത്തിരുന്നു.
എന്നാല്‍ നിരവധി തൊഴില്‍ സാധ്യതകള്‍ ഉണ്ടെന്ന് പറഞ്ഞ് ജനങ്ങളെ കമ്പനിക്ക് അനുകൂലമാക്കി നിര്‍ത്തുകയും ഇപ്പോള്‍ നാട്ടുകാരെ പ്രതിഷേധിക്കുവാന്‍ തളളിവിട്ടതിന്റെ രാഷ്ട്രീയവും നാട്ടുകാര്‍ സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: