പയ്യന്നൂര്‍: അന്നൂരിലെ എം.കുഞ്ഞികൃഷ്ണന്റെ മകളും കുഞ്ഞിമംഗലം തെക്കുമ്പാട്ടെ പടിഞ്ഞാറെ പുരയില്‍ സുരേഷ്ബാബുവിന്റെ ഭാര്യയുമായ എം.വിദ്യയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും 42 ദിവസത്തിന് ശേഷം പുഴയില്‍ അഴുകിയ നിലയില്‍ കാണപ്പെടുകകയും ചെയ്ത സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. സ്ത്രീധനത്തിന്റെ പേരിലും മറ്റും നിരന്തരമായ ഗാര്‍ഹിക പീഢനങ്ങളാണ് വിദ്യയുടെ മരണത്തിലേക്ക് നയിച്ചതെന്നും കമ്മറ്റി ആരോപിച്ചു. മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ടും, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കമെന്നാവശ്യപ്പെട്ടും. ആക്ഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കും. നാളെ അന്നൂര്‍ വിദ്യാദിരാജ സ്‌കൂളില്‍ നടക്കുന്ന യോഗത്തില്‍ ഭാവി പരിപാടികള്‍ സ്വീകരിക്കും. ചെയര്‍മാന്‍ കെ.കെ.ഗഗാധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍ കണ്‍വീനര്‍ പി.രവി, പി.രഘുനാഥന്‍, കെ.രാമചന്ദ്രന്‍, ടി.സി.വി.ബാലകൃഷ്ണന്‍, പി.പത്മനാഭന്‍, അത്തായി ബാലന്‍, കുപ്ലേരി രാമചന്ദ്രന്‍, കെ.വി.കൃഷ്ണന്‍, പി.കുമാരന്‍ എന്നിവര്‍ സംസാരിച്ചു.
















