കണ്ണൂര്‍: സത്യസായി പുനരധിവാസ പദ്ധതിയുടെ ഭാഗമായി ശ്രീ സത്യസായി ബാബയുടെ പുട്ടപര്‍ത്തിയിലെയും ബാംഗ്ലൂരിലെയും ആശുപത്രികളില്‍ നിന്നും സൗജന്യമായി ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും ചികിത്സയിലുള്ളവര്‍ക്കുമായുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പും കുടുംബ സംഗമവും നാളെ കണ്ണൂര്‍ തില്ലേരി കനകത്തൂര്‍ കാവിന് സമീപമുള്ള സായി നിലയത്തില്‍ നടക്കും. രാവിലെ 9.30ന് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി ഉദ്ഘാടനം ചെയ്യും. എന്‍. രാജന്‍മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ലൈല രാജീവ്, ഡോ.എം.കെ.ഷാജി, ഡോ.കെ.സുധീപ്, ഡോ.എം.കെ.അനില്‍കുമാര്‍, കെ.പി.രത്‌നാകരന്‍ തുടങ്ങിയവര്‍ സംസാരിക്കും. ഫോണ്‍: 9447648343, 9400825850.
















