മയ്യില്‍: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം ‘ശ്രീശങ്കരീയം 2016’ ന്റെ ലോഗോ പ്രകാശനം ചെയ്തു. കുറ്റിയാട്ടൂര്‍ ശ്രീശങ്കര വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷന്‍ അജയകുമാര്‍ മീനോത്ത് പ്രശസ്ത ശില്പി മനോഹരന്‍ കുറ്റിയാട്ടൂരിനു നല്‍കി ലോഗോ പ്രകാശനം ചെയ്തു. ലോഗോ രൂപകല്‍പന ചെയ്ത ശ്രീരാഗ് കണ്ണപുരത്തിന് ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നവജീവന്‍ ഉപഹാരം സമര്‍പ്പിച്ചു. ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ.എം.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
















