കണ്ണൂര്‍: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ മുന്‍ പ്രസിഡണ്ട് പി.എ.റഷീദിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം കേരള ഫോക്‌ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെപിഎ സംസ്ഥാന പ്രസിഡണ്ട് പി.വി.അഗസ്റ്റിന്‍ അനുസ്മരണപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് സിബി കൊട്ടിയംകുന്നേല്‍, എം.പി.ഇബ്രാഹിം, പി.കെ.കുഞ്ഞികൃഷ്ണന്‍, പി.വി.പുരുഷോത്തമന്‍, കെ.വി.വിജയകുമാര്‍, കെ.ധനേഷ്, എന്‍.ജെ.രാരില്ലന്‍, എന്‍.വി.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കെ.വിനയരാജ് അധ്യക്ഷത വഹിച്ചു.
















