മുളങ്കുന്നത്തുകാവ്: ചില്ലറ നോട്ടുകള്‍ക്കുവേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കും രോഗികള്‍ക്കും വേണ്ടി ആശുപത്രിയില്‍ എടിഎം മൊബൈല്‍ കൗണ്ടര്‍ തുറന്നത് ആശ്വാസമായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് മൊബൈല്‍ എടിഎം കൗണ്ടര്‍ തുറന്നത്. ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ആശുപത്രി പരിസരത്ത് രണ്ട് എടിഎം കൗണ്ടര്‍ ഉണ്ടെങ്കിലും 1000ത്തിന്റെയും 500ന്റെയും നോട്ടുകളുടെ നിരോധനം വന്നനാള്‍ മുതല്‍ ഇവ പ്രവര്‍ത്തിക്കാറില്ല. ഇതുമൂലം ആയിരക്കണക്കിന് വരുന്ന ജീവനക്കാര്‍ക്കും രോഗികള്‍ക്കും ചില്ലറ നോട്ടുകള്‍ ലഭിക്കാത്തതുമൂലം വലിയ കഷ്ടതയാണ് ഉണ്ടായിരുന്നത്. ഇന്നലെ ഉച്ചമുതല്‍ മൊബൈല്‍ എടിഎമ്മിന്റെ മുന്നില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, വിദ്യാര്‍ത്ഥികള്‍, മറ്റു ജീവനക്കാര്‍, രോഗികളും അവരുടെ കൂട്ടിരിപ്പുകാരുടേയും നീണ്ട നിരതന്നെ ഉണ്ടായിരുന്നു. എട്ടുലക്ഷം രൂപയുടെ പത്തുരൂപാനോട്ടുകളാണ് ഇവിടെ വിതരണം ചെയ്തത്. ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഗീത രാജീവന്, ആര്.വി.സുരേഷ്, ചീഫ് മാനേജര്‍ കൃഷ്ണകുമാര്‍ പ്രഭു, ജോസ്, ഫെമിന എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: