മുഹമ്മ: വരവില്‍കവിഞ്ഞ സമ്പാദ്യം ഉണ്ടെന്ന പരാതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14 ാം വാര്‍ഡ് പുത്തന്‍പുരയ്‌ക്കല്‍ പി.എച്ച്. റെഡോല്‍ഫിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്.
വെള്ളിയാഴ്ച രാവിലെ ഏഴോടെ എറണാകുളത്തുനിന്നും എത്തിയ വിജിലന്‍സ് സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. മാരാരിക്കുളം സര്‍ക്കിള്‍ ഇന്‍സ്പക്ടറുടെ സ്‌പെഷ്യല്‍ പൊലീസ് സ്‌ക്വാഡും കൂടയുണ്ടായിരുന്നു.
അഞ്ചുമണിക്കൂറോളം പരിശോധന തുടര്‍ന്നു. ഇയാളുടെ ബാങ്ക് രേഖകള്‍ വിജിലന്‍സ് കൊണ്ടുപോയി. കോഴിക്കോട് കോര്‍പ്പറേഷനില്‍ ബില്‍ഡിങ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയറാണ് റെഡോല്‍ഫ്.
ദീര്‍ഘകാലം കൊച്ചിന്‍ കോര്‍പ്പറേഷനില്‍ ഇയാള്‍ ജോലിചെയ്തിരുന്നു.
















