ചാലക്കുടി:മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ജല ചൂഷണത്തില്‍ പരിസരവാസികള്‍ ഭീതിയില്‍.പ്രദേശത്തെ രൂക്ഷമായ ജലക്ഷാമത്തിന് കാരണം ഇവിടുത്തെ കുഴല്‍ കിണര്‍ നിര്‍മ്മാണമെന്ന് നാട്ടുകാര്‍ പറയുന്നു.അനധികൃതമായി നിര്‍മ്മിച്ച കുഴല്‍ കിണറില്‍ നിന്ന് ജലം എടുക്കുവാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
ഈ ജല ചൂഷണത്തിനെതിരെ പ്രതികരിക്കുവാന്‍ ഒരു പരിസ്ഥിതി സംഘടനകയും രംഗത്ത് വരുന്നില്ല.സാധാരണയായി ഗാര്‍ഹിക ആവശ്യത്തിനായി 150 അടിയാണ് കുഴിക്കുന്നതിന് ഭൂഗര്‍ഭ ജല വകുപ്പ് അനുവാദം നല്ക്കുന്നത്.എന്നാല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ 500 അടിയിലാണ് ഓരോ കിണറും കുഴിച്ചിരിക്കുന്നത്.രണ്ട് കുഴല്‍ കിണറാണ് ഇപ്പോള്‍ താഴ്ത്തിയതായി കണ്ടെത്തിയിരിക്കുന്നത്.നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും അത് അവഗണിച്ചാണ് ധ്യാന കേന്ദ്രം അധികൃതര്‍ ഈ ജല ചൂഷണം തുടരുന്നത്.
ഒരു ദിവസം ഏകദേശം അന്‍പതിനായിരം ലിറ്റര്‍ വെള്ളമാണ്ഇവിടെ ഉപയോഗിച്ച് വരുന്നത്. ചാലക്കുടി പുഴയില്‍ നിന്ന് 12 മോട്ടോര്‍ ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ പമ്പ് ചെയ്തു ടാങ്കുകളില്‍ എത്തിച്ചാണ്ഇപ്പോള് ഉപയോഗിച്ച് വരുന്നത്.സമരത്തിന്റെ ആദ്യപടിയായി ഭീമ ഹര്‍ജി തയ്യാറാക്കി കളകടര്‍ക്ക് സമര്‍പ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: