മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ ചതിക്കുഴികള്‍ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പുതിയ ആശുപത്രി വളപ്പിനകത്താണ് അപകടങ്ങള്‍ പതിഞ്ഞിരിക്കുന്ന കുഴികള്‍. ഇവയില്‍ വെള്ളംകെട്ടിനില്ക്കുവാന് തുടങ്ങിയിട്ട് മാസങ്ങളായി. പൊതുമരാമത്ത് വകുപ്പും ഇക്കാര്യത്തില്‍ നിസ്സംഗത പാലിക്കുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഇവിടെ അറ്റകുറ്റപണി നടന്നിട്ട്. ആശുപത്രി വികസനഫണ്ട് ഇതിലേക്കായി ഉപയോഗിക്കാമെങ്കിലും അതിനുള്ള നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയ ഒരു വീട്ടമ്മ രണ്ടുവയസ്സുള്ളകുഞ്ഞുമായി കുഴിയില്‍ വീഴുകയുണ്ടായി. റോഡ് ഗതാഗതയോഗ്യമാക്കാണമെന്ന് ആശുപത്രി അധികൃതര്‍ തുടര്‍ച്ചയായി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അവര്‍ നിസ്സംഗത പാലിക്കുകയാണെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: