തൃശൂര്‍: മൂന്നുദിവസങ്ങളിലായി നഗരത്തിലെ വിവിധ സ്കൂളുകളില്‍ നടന്ന റവന്യുജില്ലാ ശാസ്ത്രമേളയില്‍ ഇരിങ്ങാലക്കുട ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്. കൊടുങ്ങല്ലൂര്‍ രണ്ടാം സ്ഥാനവും ചാലക്കുടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശാസ്ത്രമേളയില്‍ തൃശൂര്‍ ഈസ്റ്റ് ഒന്നാം സ്ഥാനവും ചേര്‍പ്പ്, കൊടുങ്ങല്ലൂര്‍ ഉപജില്ലകള്‍ രണ്ടാം സ്ഥാനവും നേടി. ഗണിതശാസ്ത്രമേളയില് കൊടുങ്ങല്ലൂര്‍ ഉപജില്ല ഒന്നാമതെത്തി. തൃശൂര്‍ ഈസ്റ്റാണ് രണ്ടാമത്. സാമൂഹ്യശാസ്ത്രമേളയില് കൊടുങ്ങല്ലൂര്‍ ഉപജില്ല ഒന്നാമതും തൃശൂര്‍ ഈസ്റ്റ് രണ്ടാം സ്ഥാനവും നേടി. പ്രവൃത്തിപരിചയ മേളയില്‍ ഇരിങ്ങാലക്കുട ഉപജില്ല ചാമ്പ്യന്മാരായി. കൊടുങ്ങല്ലൂരാണ് രണ്ടാം സ്ഥാനത്ത്. ഐ.ടി മേളയില്‍ കൊടുങ്ങല്ലൂര്‍ ഒന്നാമതും കുന്നംകുളം രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനത്തില്‍ ജില്ലാ വിദ്യാഭ്യാ ഉപഡയറക്ടര്‍ ഇ.നാരായണി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: