തൃശൂര്‍: പിണറായി സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്ത് ആര്‍ക്കും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്.
പാര്ട്ടിഓഫീസുകള്വഴി സമാന്തര ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മാടമ്പി രാഷ്ട്രീയ പ്രവര്‍ത്തനശൈലി അവസാനിപ്പിക്കണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു. വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസിലെ പ്രതികളായ സിപിഎം നേതാക്കളെ അറസ്റ്റുചെയ്യുക, പ്രതികളെ സംരക്ഷിക്കുന്ന മന്ത്രി എ.സി.മൊയ്തീനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുക എന്നീആവശ്യങ്ങളുന്നയിച്ച് മഹിളാമോര്‍ച്ച ജില്ലാകമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സഹകരണബാങ്കുകളില്‍ കള്ളപ്പണനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നത് സിപിഎമ്മാണെന്നും രാധാകൃഷ്ണന് ആരോപിച്ചു. മഹിളാമോര്‍ച്ച ജില്ലാപ്രസിഡണ്ട് പ്രമീള സുദര്ശന് അദ്ധ്യക്ഷയായിരുന്നു.
സംസ്ഥാന അദ്ധ്യക്ഷ രേണുസുരേഷ് ജനറല്‍ സെക്രട്ടറി അഡ്വ. സി.നിവേദിത, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ, സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍, ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, രമാദേവി, ശശികല എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാ ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി തെക്കെ ഗോപുരനടയില്‍ സമാപിച്ച ശേഷമായിരുന്നു ധര്‍ണ.
പ്രകടനത്തിന് ഷിനി രവീന്ദ്രന്, സുധ ആലീസ്, നിഷബിജു, ശാന്തി സതീഷ്, സുചിത്ര, എസ്. ശ്രീകുമാരി, പ്രസന്നശശി, ലിജി മനോഹരന്, ശ്യാമള പ്രേംദാസ്, നിര്‍മല രഘുനാഥ്, രാധാതങ്കപ്പന്, ലതി സോമന്, വിന്‍ഷി അരുണ്‍കുമാര്‍, ഐ.ലളിതാംബിക തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: