കോഴഞ്ചേരി: കോഴഞ്ചേരി ബസ് സ്റ്റാന്റിനുള്ളില്‍ രൂപപ്പെട്ട കുഴികള്‍ നികത്താന്‍ പാറപ്പൊടിയും ക്വാറി വേസ്റ്റും ഇറക്കി പഞ്ചായത്ത് തടിതപ്പിയത് യാത്രക്കാരേയും വ്യാപാരികളേയും വലയ്ക്കുന്നു. സ്റ്റാന്റില്‍ കുഴികള്‍ രൂപപ്പെട്ടിരുന്നെങ്കിലും നവീകരണത്തിനുവേണ്ട യാതൊരു നടപടികളും സ്വീകരിക്കാന്‍ പഞ്ചായത്ത് തയ്യാറായിരുന്നില്ല. ഇതിനെതിരേ ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം ഇഷ്ടികപൊടിയും കട്ടകളും സ്റ്റാന്റിലെ കുഴികള്‍ നിറച്ച് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ശ്രമിച്ചത്. എന്നാല്‍ പൊടിപടലം ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ ഇതിന് ശാശ്വതപരിഹാരം കാണണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: