ശബരിമല: പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി കുപ്പിവെള്ള വിതരണം നിരോധിച്ചതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി കൂടുതല്‍ സ്ഥലങ്ങളിലേക്ക് കുടിവെള്ള വിതരണം വ്യാപിപ്പിക്കുന്നു. ഇതിനുള്ള ആര്‍ഒ പ്ലാന്റുകളുടെ കമ്മീഷനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു. ശരംകുത്തി, മരക്കൂട്ടം, സന്നിധാനം, പമ്പ, ത്രിവേണി എന്നിവിടങ്ങളിലാണ് പ്ലാന്റുകളുടെ നിര്‍മ്മാണം നടക്കുന്നത്. ഒരുമണിക്കൂറില്‍ 5000 ലിറ്റര്‍ എന്ന കണക്കില്‍ പ്രതിദിനം ഒരുലക്ഷം ലിറ്റര്‍ ജലം ഒരുപ്ലാന്റില്നിന്നും വിതരണം ചെയ്യാന്‍ കഴിയും. അഞ്ചിടത്തായി പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ഹില്‍ടോപ്പ്, കെഎസ്ആര്‍ടിസി എന്നിവിടങ്ങളില്‍ സ്ഥാപിച്ച പ്ലാന്റുകള്‍ വഴി ദിനംപ്രതി നാല്‍പ്പതിനായിരം ലിറ്റര്‍ ജലം വിതരണം ചെയ്യാനാവും. വിവിധ കിയോസ്കുകളിലായി നൂറോളം ടാപ്പുകളുണ്ടാവും. പമ്പ, ജിഎച്ച്, ത്രിവേണി, സന്നിധാനം ഐബി, അപ്പാച്ചിമേട് പമ്പ്ഹൗസ് എന്നിവിടങ്ങലിലും കുടുവെള്ളവിതരണ സംവിധാനം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: