ശബരിമല: ക്യൂകോംപ്ലക്സിന് സമീപത്ത് ഭക്തര്‍ക്ക് കുടിക്കാനുള്ള ജലം മലിനമെന്ന് ആക്ഷേപം. ക്യൂവിന് സമീപത്തുകൂടി കടന്നുപോകുന്ന ജലവിതരണക്കുഴലിലെ വെള്ളമാണ് മലിനമെന്ന് പരാതി ഉയര്‍ന്നിട്ടുള്ളത്.
തിളപ്പിച്ച വെള്ളം ടാപ്പുകളിലൂടെ ഭക്തര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തില്‍ സ്ഥാപിച്ച ടാപ്പുകളില്നിന്നാണ് മലിനം ലഭിക്കുന്നത്. കറുത്ത നിറത്തിലുള്ള അഴുക്ക് കലര്‍ന്ന വെള്ളവും ചിലപ്പോള്‍ പാല്‍നിറത്തിലുള്ള മലിനജലവുമാണ് ഈ ടാപ്പുകളില്‍നിന്നും ലഭിക്കുന്നത്. ശരം കുത്തിയിലെ പ്ലാന്റില്‍ ചൂടാക്കിയ വെള്ളം പൈപ്പ് വഴിയാണ് മരക്കൂട്ടം ഭാഗത്തേക്കും വലിയ നടപ്പന്തല്വരെയും വിതരണം ചെയ്യുന്നത്. ഈ വെള്ളമാണ് കലങ്ങി അഴക്ക് നിറഞ്ഞ് ഭക്തര്‍ക്ക് ലഭിക്കുന്നത്. വിവരം അറിഞ്ഞ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇക്കാര്യം ഉടന്‍ ദേവസ്വം ബോര്‍ഡ് അധികൃതരെ അറിയിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: