കാസര്‍കോട്: ജില്ലയിലെ കടല്‍, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കുളള ഈ വര്‍ഷത്തെ സമ്പാദ്യ സമാശ്വാസ പദ്ധതി 21 മുതല്‍ ആരംഭിക്കും. 18 നും 60 നും ഇടയില്‍ പ്രായമുളള സജീവ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ മത്സ്യത്തൊഴിലാളി വനിതകള്‍ക്കും പദ്ധതിയില്‍ അംഗമാകാം. ഇതിനായി 2016 വരെയുളള ക്ഷേമനിധി വിഹിതം ഒടുക്കണം. ഗുണഭോക്തൃ വിഹിതമായി ഈ മാസം മുതല്‍ 2017 ഏപ്രില്‍ വരെ ആറ് തവണയായി 250 രൂപ വീതം പിരിച്ചെടുക്കുന്നതും അത് സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് ബാങ്ക് അക്കൗണ്ട് വഴി തിരികെ വിതരണം ചെയ്യും. 21 മുതല്‍ 30 വരെ നിശ്ചിത കേന്ദ്രങ്ങളില്‍ ഈ മാസത്തെ വിഹിതവും മത്സ്യത്തൊഴിലാളി പാസ്ബുക്ക്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, റേഷന്‍ കാര്‍ഡ്, എന്‍ ഇ എഫ് ടി വഴി ഇടപാട് സാധ്യമാകുന്ന ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, ഇതിന്റെ പകര്‍പ്പ് എന്നിവ സഹിതം ഹാജരായി പദ്ധതിയില്‍ ചേരാം. ഫോണ്‍ 04672 202537.
പ്രതികരിക്കാൻ ഇവിടെ എഴുതുക: