തൃശൂര്‍ : ജില്ലയില്‍ കോള്‍കൃഷി നടത്തിപ്പിന് ചിമ്മനി ഡാം ഷട്ടര്‍ തുറന്ന് മൂന്നു ദിവസത്തിനകം വെളളം എത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന് അറിയിച്ചു.
കളക്ടറേറ്റില്‍ നടന്ന ഇറിഗേഷന്‍ വകുപ്പ്-മറ്റ് വകുപ്പുകള്‍, കൃഷിക്കാര്‍ എന്നിവരുടെ യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. മുനയം ഇടിയഞ്ചിറ ബണ്ടുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 15നകം തീര്‍ക്കണം.
ഏനാമാക്കല്‍ ബണ്ടിന്റെ നിര്‍മ്മാണം ഡിസംബര്‍ മൂന്നാം വാരത്തിലും തീര്‍ക്കണം. ടെണ്ടര്‍ ചെയ്ത പ്രവര്‍ത്തികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഇതോടൊപ്പം ചാലുകളിലുളള ചണ്ടി നീക്കുമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിന് മണ്ണ് ആവശ്യമുളള കരാറുകാര്‍ കളക്ടറേറ്റില്‍ ബന്ധപ്പെടണം.ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ ലഭ്യമായ തുകയ്ക്കു പുറമേ ആവശ്യമായി വരുന്ന രണ്ടു കോടി രൂപയ്ക്ക് സര്ക്കാരിലേക്കെഴുതാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: