ചാലക്കുടി:ബസുകളില്‍ യാത്രക്കിടയില്‍ ബാഗുകളില്‍ നിന്ന് പണവും,സ്വര്‍ണ്ണാഭരണങ്ങളും അപഹരിക്കുന്ന തമിഴ് നാട് സ്വദേശിയായ യുവതിയെ ചാലക്കുടി പോലീസ് പിടികൂടി.ചെന്നൈ എംജിആര്‍ കോളനിയില്‍ മാണിക്യന് മകള്‍ മാരി(23)യെയാണ് എസ്ഐ ജയേഷ് ബാലനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയതത്.
പരിയാരം വേഴപ്പറമ്പില്‍ ഡേവീസ് ഭാര്യ ആനിയുടെ പണമടങ്ങിയ പേഴ്സാണ് അപഹരിച്ചത്.ടൗണില്‍ നിന്ന് ബസില്‍ കയറിയ ഇവര്‍ തൊട്ടടുത്ത് നില്‍ക്കുകയും മനപൂര്‍വ്വം തിരക്ക് ഉണ്ടാക്കുകയും അതിനിടയില്‍ മോഷണം നടത്തുകയുമാണ് ചെയ്യുന്നത്.കഴിഞ്ഞ ദിവസം പരിയാരത്ത് ഇത്തരത്തില്‍ ബസില്‍ വെച്ച് തിരക്ക് ഉണ്ടാക്കി ബഹളം വെച്ച തമിഴ് സംസാരിക്കുന്ന യുവതി പരിയാരം കുരിശ് ജംഗ്ഷനില്‍ പെട്ടെന്ന് ബസില്‍ നിന്ന് ഇറങ്ങി പോകുന്നത് ശ്രദ്ധിച്ചിരുന്നു.അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി ബാഗ് നോക്കിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ടതറിയുന്നത്.
ഉടനെ തന്നെഓട്ടോയില് കയറി യുവതിയെ അന്വേക്ഷിച്ചെങ്കിലും കാണുവാന്‍ കഴിഞ്ഞില്ല.അതുവഴി വന്ന ബൈക്കില്‍ കയറി ഇവര്‍ ടൗണിലേക്ക് പോയിരുന്നു.പിന്നീട് ടൗണില്‍ വെച്ച് കണ്ട് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.തുടര്‍ന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.മോഷ്ടിച്ച പണം ഇവര്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: