മുളങ്കുന്നത്തുകാവ്:ആംബുലന്‍സിന് നല്കാന് പണമില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച രോഗിയുടെ മൃതദേഹം ഉപേക്ഷിച്ച് ബന്ധുക്കള്‍ മടങ്ങി. തമിഴ്നാട് സ്വദേശി രംഗനാഥനാ(70)ണ് ചൊവ്വാഴ്ച്ച രാത്രി മെഡിക്കല്‍ കോളേജില്‍ മരിച്ചത്.സുഹൃത്തുക്കളാണ് കഴിഞ്ഞയാഴ്ച്ച ഹൃദ്രോഗമടക്കമുള്ള രംഗനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പച്ചത്.നേരത്തെ ഭാര്യയും മകനും സഹായത്തിനായുണ്ടായിരുന്നെങ്കിലും ജോലിക്കായി മകന് നാട്ടിലേക്ക് തിരികെ പോയിരുന്നു.
കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തിയിരുന്ന കുടുംബത്തിന് വന്‍തുക ആംബുലന്‍സിന് നല്‍കാനുള്ള കഴിവുണ്ടായിരുന്നില്ല.ബന്ധുക്കളും സുഹൃത്തുക്കളും എത്തിയെങ്കിലും അവര്‍ക്കും സഹായിക്കാന്‍ കഴിഞ്ഞില്ല. കേരള തമിഴ്നാട് അതിര്‍ത്തിയായ വേലന്താവളത്താണ് ഇയാള്‍ മുന്‍പ് താമസിച്ചിരുന്നത്.രോഗം അധികമായതിനെത്തുടര്ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിയത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാമ്പത്തി ശേഷിയില്ലെന്നു മെഡിക്കല്‍കോളേജ് ഏറ്റെടുക്കണമെന്നും പറഞ്ഞ് കൂടെയുണ്ടായിരുന്നവര്‍ പോകുകയായിരുന്നു.തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.മെഡിക്കല്‍ കോളേജ് എസ്ഐ പിപി ജോയിയുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: