തിരുവല്ല: ശരണ മന്ത്ര ധ്വനികളില്‍ മണ്ഡലമഹോത്സവ ചടങ്ങുകള്‍ക്ക് തുടക്കമായി .തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം,തൃക്കവിയൂര്‍ മഹാദേവക്ഷേത്രം,യമ്മര്‍കുളങ്ങര ശ്രീ മഹാഗണപതിക്ഷേത്രം,മലയാലപ്പുഴ ഭദ്രകാളിക്ഷേത്രം,കലഞ്ഞൂര്‍ മഹാദേവക്ഷേത്രം,മുരിക്കാശ്ശേരി മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ പുലര്‍ച്ചെ തന്നെ ചടങ്ങുകള്‍ നടന്നു.ഓതറ പഴയകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് തുടക്കമായി.നീര്‍വിളാകം ധര്‍മ്മശാസ്താക്ഷേത്രത്തില്‍ ഹൈന്ദവ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ അഖണ്ഡനാമജപം നടന്നു. 12 വിളക്കിന് ആഴിപൂജ നടക്കും.മുളക്കുഴ അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആല്‍ത്തറ ജഗ്ഷനില്‍ അന്നദാനം നടത്തി.മൂത്തൂര്‍ ഭഗവതിക്ഷേത്രം,തുകലശ്ശേരി മഹാദേവക്ഷേത്രം,ഗോവിന്ദന്‍കുളങ്ങര ഭഗവതി ക്ഷേത്രം,പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രം,നീര്‍വിഴാകം ധര്‍മ്മശാസ്താക്ഷേത്രം എന്നിവിടങ്ങളില്‍ മണ്ഡല ചടങ്ങുകള്‍ നടന്നു.പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വ്രതാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. .കൈപ്പുഴ കിഴക്ക് ഗുരുനാഥന്‍മുകടി അയ്യപ്പഗുരു ക്ഷേത്രത്തില്‍ ചിറപ്പുത്സവതുടങ്ങി. രാത്രി ശരണംവിളിയും ദീപക്കാഴ്ചയുമുണ്ടാകും.മുട്ടാര്‍ അയ്യപ്പക്ഷേത്രത്തില്‍ 41 ദിവസമാണ് ചിറപ്പുത്സവം. എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനവും രാത്രി ഭജനയും ഉണ്ടാകും. 41ന് വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് ആറാട്ടെഴുന്നള്ളിപ്പ്, വരവേല്‍പ്പ് ഘോഷയാത്ര എന്നിവയുണ്ടാകും.പുലിക്കുന്നില്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ചിറപ്പുത്സവം നടക്കും. രാത്രി ശരണംവിളി, പ്രസാദ വിതരണം എന്നിവയുണ്ടാകും.കണ്ണങ്കര ദേവീക്ഷേത്രത്തില്‍ മണ്ഡല ചിറപ്പിനോട് അനുബന്ധിച്ച് 18 മുതല്‍ 27 വരെ തീയതികളില്‍ ദേവീഭാഗവത നവാഹയജ്ഞം നടക്കും. കരികുളം അന്തിമഹാകാള മഹാദേവര്‍ ക്ഷേത്രത്തില്‍ 24വരെ അയ്യപ്പഭാഗവത സമീക്ഷയും ഉത്സവവും നടക്കും. മേല്‍ശാന്തി രാജേശ്വരന് നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തി. ശബരിമല അയ്യപ്പസേവാസമാജം പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപം ക്യാമ്പ് ഓഫീസ് തുറന്നു.തട്ടയില്‍ ധര്‍മ്മശാസ്താ ക്ഷേത്രം,ചുമത്ര മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ ചടങ്ങുകള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: