തിരുവല്ല: കൗമാര ഭാവനകള്‍ക്ക് ചിറകു മുളച്ചു. മികവിന്റെ മാറ്റുരക്കാന്‍ പ്രതിഭകള്‍ എത്തി. പത്തനംതിട്ട റവന്യൂജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവര്ത്തിചരിചയ ഐ റ്റി മേളയ്ക്ക് തിരുമൂലപുരത്ത് തിരിതെളിഞ്ഞു.പ്രധാന വേദിയായ തിരുമൂലപുരം ബാലികാമഠം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നഗരസഭ, അധ്യക്ഷന്‍ കെ.വി വര്‍ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പതിനൊന്ന് ഉപജില്ലകളില്‍ നിന്നായി മൂവായിരത്തോളം പ്രതിഭകളാണ് തങ്ങളുടെ കഴിവുകള്‍ സമൂഹത്തിന് തുറന്ന് കാട്ടുവാന്‍ എത്തിയത്.ഇത് ആദ്യമായാണ് ജില്ലാ സ്കൂള്‍ ശാസ്ത്രമേളയോടൊപ്പം വൊക്കേഷണല്‍ എക്സ്പോയും ഒരേ മേളയില്‍ നടക്കുന്നത്.ഇരുവെള്ളിപ്പറ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍,എസ്എന്‍വി ഹൈസ്കൂള്‍,തിരുമൂലവിലാസം യു.പി.സ്കൂള്‍ എന്നിവിടങ്ങളിലാണ് മ്റ്റ് വേദികള്‍.മേളയുടെ സമാപനസമ്മേളനം ഇന്ന് വൈകന്നേരം 5ന് ബാലികാമഠം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകമാര് ഉദ്ഘാടനം ചെയ്യും. ജില്ലാ ചഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണ ദേവി അധ്യക്ഷത വഹിക്കും.വര്‍ഗ്ഗീസ് ജോസഫ്,ബാലിക മഠം സ്കൂള്‍ പ്രിന്‍സിപ്പള്‍ സുനിത,ഡിഇഒ ഉഷാദേവി,നഗരസഭ ഉപാദ്ധ്യക്ഷ ഏലിയാമ്മതോമസ്,നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് ബിജുലങ്കാഗിരി,പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍കുര്യന്‍ കൗണ്‍സിലര്‍മാരായ രാധാകൃഷ്ണന് വേണാട്,നാന്‍സി,റോയി വര്‍ഗീസ്,ഷാജിമാത്യു,ഷേര്‍ളി ഷാജി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: