Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓച്ചിറയില്‍ വിപുലമായ ഒരുക്കങ്ങള്‍; പന്ത്രണ്ട് വിളക്ക് ഇന്നുമുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2016, 10:43 am IST
in Kollam

കരുനാഗപ്പള്ളി: തെക്കന്‍കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രസിദ്ധമായ ഓച്ചിറ പന്ത്രണ്ടുവിളക്ക് മഹോത്സവത്തിന് ഇന്ന് തിരിതെളിയും. വൃശ്ചികം ഒന്നു മുതല്‍ 12വരെ പരബ്രഹ്മ സവിധത്തില്‍ തയ്യാറാക്കിയ ഭജന കുടിലില്‍ വ്രതശുദ്ധിയോടെ ഭജനം പാര്‍ക്കാന്‍ ആയിരകണക്കിന് ഭക്തജനങ്ങളാണ് നാടിന്റെ നാനാഭാഗത്തു നിന്നും കാലാകാലങ്ങളായി ഓച്ചിറ പടനിലത്ത് എത്തിക്കൊണ്ടിരിക്കുന്നത്. പണ്ഡിതനെന്നോ, പാമരനെന്നോ ഭേദമില്ലാതെ നാടും, വീടും, ബന്ധുമിത്രാദികളെയും സുഖദുഃഖങ്ങളും എല്ലാം പരബ്രഹ്മത്തില്‍ സമര്‍പ്പിച്ച് ഈശ്വരചിന്തയില്‍ മാത്രം കഴിയുന്ന 12 ദിനങ്ങളാണ് ഇനിയുള്ളത്.’ഭജനം പാര്‍ക്കാനുള്ള തയ്യാറെടുപ്പുകളുമായി തിങ്കളാഴ്ച മുതല്‍ തന്നെ ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തി നടപ്പന്തല്‍, ആല്‍ത്തറകള്‍ പരബ്രഹ്മ ആഡിറ്റോറിയം എന്നിവിടങ്ങളില്‍ ഇടംപിടിച്ചു കഴിഞ്ഞു.

വൃശ്ചിക ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് ക്ഷേത്രഭരണസമിതി തയ്യാറാക്കിയിരിക്കുന്നത്. ഭജനം പാര്‍ക്കാനായി ആയിരം കുടിലുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഓംകാര സത്രം, പഴയ സത്രം, ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലായി 200 മുറികളും ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങളുടെ പ്രാഥമികആവശ്യങ്ങള്‍ക്കായി 200 കക്കൂസുകളും, കുളിമുറികളും സജ്ജമാക്കി. എല്ലായിടത്തും 24 മണിക്കൂറും വെള്ളം എത്തിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുമായി സഹകരിച്ച് 110 വാട്ടര്‍ ടാപ്പുകള്‍ സജ്ജമാക്കി. അടിയന്തിര ചികിത്സാസഹായത്തിനായി പരബ്രഹമ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് സര്‍വീസ് ഉടപ്പെടെയുള്ള സൗകര്യങ്ങളും ആരോഗ്യവകുപ്പിന്റെ കീഴില്‍ അലോപ്പതി, ആയുര്‍വേദ ഹോമിയോപ്പതി വിഭാഗങ്ങളുടെ സേവനവും പടനിലത്ത് ഉണ്ടാകും. കെഎസ്ആര്‍ടിസി കായംകുളം, കരുനാഗപ്പള്ളി ഡിപ്പോകളില്‍ നിന്നും 45 സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കും. ക്രമസമാധാന പാലനത്തിനായി കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തില്‍ 500 പോലീസുകാരും, ഫയര്‍ഫോഴ്‌സിന്റെ യൂണിറ്റും, എക്‌സെസ് യൂണിറ്റും പടനിലത്ത് പ്രവര്‍ത്തിക്കും. പതിനായിരങ്ങള്‍ നിത്യേന വന്നുപോകുന്ന പടനിലത്ത് നിരവധി കടകളും, വിവിധ തരം കാര്‍ണിവല്‍ ഷോകളും തുടങ്ങിക്കഴിഞ്ഞു. കൂടാതെ നിത്യേന നടക്കുന വിവിധ സമ്മേളനങ്ങളില്‍ രാഷ്‌ട്രീയ, സാംസ്‌കാരിക നേതാക്കന്മാരും, ആത്മീയാചാര്യന്മാരും പങ്കെടുക്കും. നിത്യേന നിരവധി കലാപരിപാടികളുമുണ്ട്. പടനിലത്ത് ജന്മഭൂമി സ്റ്റാളിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് 4.30ന് നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.